Devotional

ക്ഷേത്രങ്ങളില്‍ ആദ്യം ആരാധിക്കുന്നത് ഗണപതിയെ

ക്ഷേത്രങ്ങളില്‍ ആദ്യം ആരാധിക്കുന്നത് ഗണപതിയെരുദ്രപുത്രനായ ഗണപതിയെ വിഘ്നേശ്വരനായും സമസ്ത സൃഷ്ടിയുടേയും പാലകനായും ആരാധിക്കുന്നു. മൂലധാരസ്ഥിതനായ ദേവനായി ഗണപതിയെ സങ്കല്‍പ്പിക്കുന്നതിനാല്‍ ഗണപതി പൂജയോടുകൂടിയാണ് എല്ലാ ഈശ്വരീയ പൂജകളും ആരംഭിക്കുന്നത്. ഹരിഃശ്രീ ഗണപതയേ നമഃ എന്ന് സ്മരിച്ചുകൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. ഒറ്റക്കൊമ്പന്‍, അഹിഭൂഷണന്‍, മഹോദരന്‍ എന്നീ പേരുകളില്‍ ഗണപതിയെ ആരാധിക്കുന്നു. ഓം എന്ന രൂപത്തില്‍നിന്നാണ് ഗണപതിരൂപം ഉണ്ടായതെന്ന് ചില ജ്ഞാനികള്‍ സിദ്ധാന്തിക്കുന്നു. ഗണപതി അഗ്നിസ്വരൂപനാണ്. അതിനാല്‍ ഗണപതിഹോമം അതിവിശിഷ്ടമായി കാണണം. ആനത്തല ബുദ്ധിയെ സൂചിപ്പിക്കുന്നു.

സകല ദേവഗണങ്ങളുടെ പതി എന്ന അര്‍ത്ഥത്തില്‍ വര്യഗണപതി, സിദ്ധിഗണപതി, ക്ഷിപ്രഗണപതി, ഹേരാംബഗണപതി, ശക്തിഗണപതി, ജനമോഹന ഗണപതി, ലക്ഷ്മീവിനായക ഗണപതി എന്നീ വ്യത്യസ്ത ഭാവത്തോടെ ഗണപതിയെ ഉപാസിക്കുന്നു. നൃത്തം വയ്ക്കുന്ന ഗണേശന്റെയും ബിംബങ്ങള്‍ കാണാം. ശക്തിഗണപതിയുടെ കഴുത്തിനു മുകളില്‍ ആനയുടെ മുഖവും, ശരീരം സ്ത്രീശരീരവുമായി കാണപ്പെടുന്നു. ഗണപതിയെ പ്രതിഷ്ഠിക്കുന്നത് നിരൃതി കോണിലാണ്. (തെക്ക് പടിഞ്ഞാറേ കോണ്‍). ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം ഗണപതിയുടെ ജന്മദിനമായി കണക്കാക്കി ആചരിച്ചുവരുന്നു. ഗണപതിക്ക് വയ്ക്കുക, ഗണപതി കുറിക്കുക, ഗണപതിയുടെ വിവാഹം പോലെ എന്നീ ചൊല്ലുകള്‍ സര്‍വ്വസാധാരണമാണ്. സിദ്ധിയുടെയും ബുദ്ധിയുടേയും ഉപാസനാ ദേവനാണ് ഗണപതി. ഏത്തമിട്ട് തൊഴല്‍ ഗണപതിക്ഷേത്രത്തിലെ ആചാരമാണ്. കറുകമാലയും ഉണ്ണിയപ്പ നിവേദ്യവും ചുവന്ന പട്ട് സമര്‍പ്പിക്കലും നാളികേരം ഉടയ്ക്കലും പ്രധാന വഴിപാടുകളാണ്. മലയാളമാസത്തിലെ ആദ്യ വെള്ളിയാഴ്ചയും മാസത്തിലെ രണ്ട് ചതുര്‍ത്ഥിയും പൂജയ്ക്ക് പ്രധാനമാണ്. ഗണപതിക്ക് ഒരു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button