COVID 19Latest NewsKeralaNews

നഗരത്തിലെ യാചകർക്കും കൊവിഡ്; അതീവ ആശങ്കയിൽ തലസ്ഥാന നഗരി

തിരുവനന്തപുരം : തലസ്ഥാനത്തെ അതീവ ആശങ്കയിലാഴ്ത്തി നഗരത്തി​ലെ രണ്ട് യാചകർക്ക് കൂടി കൊവി​ഡ് സ്ഥി​രീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് പോസിറ്റീവ് ആയവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി. കൊവിഡ് പോസിറ്റീവ് ആയവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി.

അതേസമയം,നഗരത്തിലെ തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന വര്‍ധിപ്പിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ്. ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും, മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളുമാണ് നടന്നത്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. അടിമലത്തുറയിൽ കഴി‍ഞ്ഞ ദിവസം നടന്ന 38 പരിശോധനകളിൽ 20 പോസിറ്റീവ്, അഞ്ചുതെങ്ങിൽ നടന്ന 53 പരിശോധനകളിൽ 15 പേർ പോസിറ്റീവ്, പൂന്തുറയിൽ ൽ 24 പേർക്കും പുതുക്കറിച്ചിയിൽ 50ൽ 13 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പുല്ലുവിളയിൽ 14 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധകളുടെ എണ്ണം ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button