Latest NewsNewsIndia

ഒരു കോടി തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ടു; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോർപറേറ്റ് മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി, തൊഴിൽ നഷ്ടങ്ങൾ എന്നിവ എണ്ണമിട്ട് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്. നോട്ട് നിരോധനവും ജി.എസ്.ടിയും കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പാർലമന്റെ് സമിതിക്ക് മുമ്പിൽ സർക്കാർ പ്രതിനിധി നൽകിയ കണക്കുകൾ ഉദ്ധരിച്ച് എബിപിലൈവ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് രാഹുൽ ട്വീറ്റിൽ പങ്കുവെച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button