News

കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് സാധ്യമല്ലെന്ന് പഠനറിപ്പോർട്ട്

വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പുതിയ പഠനറിപ്പോർട്ട്. കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്‌നിക് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. വെക്ടര്‍ (VECTOR) സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെകനോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന് അതിജീവനം സാധ്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചില സാഹചര്യങ്ങളിൽ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാൽ ശുദ്ധ ജലത്തിലോ കടൽ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല. ക്ലോറിനേറ്റ് ചെയ്ത ജലവും കൊറോണവൈറസിനെ നശിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

തിളക്കുന്ന വെള്ളത്തില്‍ കൊറോണവൈറസ് തല്‍സമയം പൂര്‍ണമായി നശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശകങ്ങളും സാർസ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 ശതമാനം ഗാഢതയുള്ള ഈതൈൽ ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാൻ സാധിക്കും. ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാൻ സാധിക്കുമെന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button