KeralaLatest NewsNews

നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

മോഷ്ടിക്കുന്ന തുണിത്തരങ്ങള്‍ തെരുവോരങ്ങളില്‍ ആദായ വില്‍പ്പനയിലൂടെ വിറ്റഴിക്കുന്നതാണ് രീതി

കോഴിക്കോട്: നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ കച്ചവടത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെയ്ക്കുന്ന തുണിത്തരങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍. കണ്ണാടിക്കല്‍ ഷാജി, കറുത്തേടത്ത് കായലം, ടി കെ അബ്ദുള്‍ കരീം, തിരൂര്‍ മുത്തൂര്‍ പൂക്കോയ,ചേനായൂര്‍ കെ പി ഫൈസല്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

മോഷ്ടിക്കുന്ന തുണിത്തരങ്ങള്‍ തെരുവോരങ്ങളില്‍ ആദായ വില്‍പ്പനയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ റെഡി മെയ്ഡ് തുണിത്തരങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. കൊറോണ ഇളവില്‍ ജയില്‍ നിന്നും പുറത്തിറങ്ങിയ കണ്ണാടി ഷാജി വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളില്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button