Latest NewsKeralaNews

കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഹർജി

കൊച്ചി • കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെൽ ആണ് കേരള ഹൈ കോടതിയിൽ ഹർജി നൽകിയത്.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2008 ൽ കേരള സർക്കാർ പ്രവാസി ക്ഷേമ നിയമം പാസാക്കിയിരുന്നു. തുടർന്നു പ്രവാസികൾക്ക് പെൻഷനുൾപ്പെടെ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവാസി ക്ഷേമ ബോർഡ് സ്ഥാപിക്കുകയും പ്രവാസികൾക്ക് പെൻഷനും മറ്റും നൽകുന്നതിനായി ക്ഷേമ നിധി രൂപീകരിക്കുകയും ചെയ്തു.

നിലവിൽ ഈ ക്ഷേമ നിധിയിൽ അംഗത്വമെടുക്കുവാനുള്ള പ്രായപരിധി 60 വയസാണ്. എന്നാൽ ഈ ക്ഷേമനിധിയെകുറിച്ചു നിരവധി പ്രവാസികൾക്ക് അറിവില്ലാത്തതിനെ തുടർന്നു ഇതിൽ ചേരാൻ ഒരുപാട് പ്രവാസികൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോൾ കോവിഡിനെയും മറ്റും തുടർന്നു നിരവധി പ്രവാസികളാണ് നാട്ടിലേക്കെത്തുന്നത്. 60 വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവർക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകാതിരിക്കുന്നത് വിവേചനപരമാണെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്ന എല്ലാവർക്കും പ്രവാസ ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

അതുപോലെ പ്രായപരിധി ഒഴിവാക്കണം എന്നാവശ്യപ്പെട്ടു നിരവധി പ്രവാസ സംഘടനകളും മറ്റും നിവേദനം നൽകിയിട്ടുണ്ട് എങ്കിലും അവയൊന്നും ഇതുവരെയും പരിഗണിച്ചിട്ടില്ല. പ്രവാസി ലീഗൽ സെൽ ഈ ആവശ്യം ഉന്നയിച്ചു നൽകിയ നിവേദനം കേരള സർക്കാർ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജി അടുത്ത ദിവസം ഹൈക്കോടതിയിൽ ജസ്റ്റിസ് അനു ശിവരാമന്റെ മുൻപാകെ കേസ്സ് പരിഗണിക്കും.അറുപതു വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവർക്കും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ ഹർജിയുടെ പശ്ച)ത്തലത്തിൽ സ്വീകരിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button