Latest NewsKeralaNews

മഴ കനക്കുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന്റെ സ്വന്തം സൈന്യം എത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുകയാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അടക്കം15 വള്ളങ്ങളാണ് അവിടെ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം അറിയിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം സുരക്ഷ അവഗണിച്ചു നാടിന്റെ രക്ഷക്കായി എത്തിച്ചേര്‍ന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതായും ഒത്തൊരുമിച്ചു ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാമെന്നും സര്‍ക്കാര്‍ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button