News

അയോധ്യയില്‍ ക്ഷേത്രത്തിന്റെ ഭൂമി പൂജാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം കണ്ടത് 16 കോടിയിലധികം പേര്‍

മുംബൈ : അയോധ്യയില്‍ ക്ഷേത്രത്തിന്റെ ഭൂമി പൂജാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം കണ്ടത് 16 കോടിയിലധികം പേര്‍. വിഡിയോ കണ്ടത് 700 കോടി മിനിറ്റുകളാണെന്നും ബ്രോഡ്കാസ്റ്റര്‍ ദൂരദര്‍ശന്‍ പറഞ്ഞു. ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയില്‍ 200 ഓളം ടിവി ചാനലുകള്‍ നടത്തിയ ദൂരദര്‍ശന്റെ തത്സമയ കവറേജാണ് കാഴ്ചക്കാരെ വര്‍ധിപ്പിച്ചതെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പതി ട്വീറ്റ് ചെയ്തു.

read also : ഇതാണ് എന്റെ കേരള മോഡല്‍ ; മലയാളികളുടെ ഐക്യത്തെ വാനോളം പുകഴ്ത്തി ശശി തരൂര്‍ എംപി

കണക്കുകള്‍ കൃത്യമാണോയെന്ന ചോദ്യങ്ങളോട് ടെലിവിഷന്‍ നിരീക്ഷണ ഏജന്‍സി ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) പ്രതികരിച്ചില്ല. അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങില്‍ 135 മതനേതാക്കള്‍ ഉള്‍പ്പെടെ 175 വിശിഷ്ടാതിഥികള്‍ പങ്കെടുത്തിരുന്നു. രാം ജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം സംബന്ധിച്ച വിധിന്യായത്തോടെ കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ക്ഷേത്ര നിര്‍മാണത്തിനുള്ള വഴി വ്യക്തമാക്കിയിരുന്നു.

ചടങ്ങിന്റെ ദിവസം, ഡിഡി നാഷണലിന്റെ യുട്യൂബ് ചാനല്‍ ഒരു കോടിയിലധികം വ്യൂസ് മിനിറ്റുകള്‍ കാണിക്കുന്നുണ്ടെന്ന് വെമ്പതി പറഞ്ഞു. വിശദമായ ടിവി വ്യൂവര്‍ഷിപ്പ് ഡേറ്റയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള മറ്റ് കവറേജുകളില്‍ ഡിഡിയുടെ സാധാരണ ഡിജിറ്റല്‍ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൂജാ ചടങ്ങിന്റെ തത്സമയ കവറേജിന് വളരെയധികം ഡിജിറ്റല്‍ ട്രാഫിക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button