ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗത്തിൽപെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ. വനാന്തരങ്ങളിലും മരുഭൂമിയിലുമൊക്കെ ഇവയെ കാണാൻ സാധിക്കും. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ഇരുകാലിൽ നിവർന്നു നിൽക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. പക്ഷികളുടെയും മറ്റും മുട്ട, മറ്റു ചെറു ജീവികൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. അതേസമയം തക്കം കിട്ടിയാല്‍ പാമ്പിനെ വരെയും ഭക്ഷിക്കുന്ന ഇവയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Meerkat gang vs cobra.
Amusing stand off…. pic.twitter.com/nTy6idt6Go— Susanta Nanda IFS (@susantananda3) August 4, 2020
59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു മൂര്‍ഖന്‍ പാമ്പും പത്തോളം മീര്‍കാറ്റുകളും തമ്മിലുള്ള പോരാട്ടം ആണ് വീഡിയോയില്‍ കാണുന്നത്.
മൂർഖൻ പാമ്പിനെ വളഞ്ഞ മീര്‍കാറ്റുകൾ അതിനെ ആക്രമിക്കാനൊരുങ്ങുന്നതും പാമ്പിന്റെ വാലിൽ പിടികൂടാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പത്തിവിരിച്ച് പാമ്പ് മുന്നിലെത്തിയ മീർകാറ്റിനെ കൊത്താനായുന്നതും അത് വഴുതിമാറുന്നതും ദൃശ്യത്തിലുണ്ട്. ഒടുവില്‍ പരാജയം സമ്മതിച്ച് പത്തിമടക്കി മൂർഖൻ പാമ്പ് മീർകാറ്റുകളുടെ ഇടയിൽ നിന്നും മെല്ല ഇഴഞ്ഞുമാറുകയായിരുന്നു.
Post Your Comments