COVID 19Latest NewsInternational

നിരവധി പേര്‍ക്ക് കൊറോണാവൈറസ് അറിയാതെ വന്നുപോയിട്ടുണ്ടെന്ന് കണ്ടെത്തല്‍

നിരവധി പേര്‍ക്ക് കൊറോണാവൈറസ് അറിയാതെ വന്നുപോയിട്ടുണ്ടെന്ന് കണ്ടെത്തല്‍. സാധാരണ ജലദോഷത്തെ തുടര്‍ന്ന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ സഹായിക്കുന്നുവെന്നാണ് ഇരു ശാസ്ത്രസംഘങ്ങളുടേയും കണ്ടെത്തല്‍.

കോവിഡ് 19നെ തുടര്‍ന്നാണ് കൊറോണ വൈറസ് എന്ന പേര് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍, നേരത്തെ തന്നെ പല രോഗങ്ങളും പരത്തുന്ന കൊറോണ വൈറസ് കുടുംബത്തിലെ അംഗങ്ങള്‍ നമുക്കിടയിലുണ്ട്. ലോകത്തെ അഞ്ചിലൊന്ന് ജലദോഷത്തിനും കാരണമാകുന്നത് നാലിനം കൊറോണ വൈറസുകളാണെന്നാണ് വൈദ്യശാസ്ത്രം ഓര്‍മപ്പെടുത്തുന്നത്. ഇത്തരത്തില്‍ ജലദോഷത്തിന്റെ പേരില്‍ നേരത്തെ ശരീരത്തില്‍ കയറിയിറങ്ങിയ കൊറോണ വൈറസ് നിരവധി പേര്‍ക്ക് കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

സാര്‍സ് കോവ് 2 രോഗാണു ശരീരത്തിലെത്തുമ്പോള്‍ ഫലപ്രദമായി പ്രതിരോധിക്കുന്ന രോഗപ്രതിരോധ സംവിധാനമുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകുന്നില്ല. എന്നാല്‍, സാര്‍സ് കോവ് 2 അപകടകാരിയാണെന്ന് തിരിച്ചറിയാന്‍ വൈകുന്നവരില്‍ ഇത് മരണകാരണമാവുകയും ചെയ്യുന്നു. പ്രതിരോധ വാക്സിനും മരുന്നുകളും നിര്‍മിച്ച് രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കി കോവിഡിനെ നേരിടാന്‍ പ്രാപ്തമാക്കാനുള്ള ഗവേഷണങ്ങള്‍ അതിവേഗത്തില്‍ മുന്നോട്ട് പോകുന്നുണ്ട്.

ജര്‍മന്‍ ഗവേഷണസംഘത്തിന്റെ പഠനം നേച്ചുര്‍ മാഗസിനില്‍ കഴിഞ്ഞ ആഴ്ച്ചയാണ് പ്രിവ്യു രൂപത്തില്‍ പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button