KeralaLatest NewsNews

‘പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പറയാന്‍ ആളില്ല’ പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന സത്യം മുഖ്യമന്ത്രി തെളിയിച്ചു … ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്റെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വലിയ ദുരന്തങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി 80 ഓളം പേര്‍ക്ക് ജീവഹാനി സംഭവിച്ചതും, കരിപ്പൂരില്‍ വന്ദേഭാരത് ദൗത്യം ഏറ്റെടുത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് ദുരന്തത്തില്‍പ്പെട്ടതും ഒരേ ദിവസം. ഈ രണ്ട് ദുരന്തങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു തരം സമീപനം സ്വീകരിച്ചെന്ന വിമര്‍ശനവുമായാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണന്‍ രംഗത്ത് എത്തിയിരി്കുന്നത്. ലായത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികളെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവര്‍ണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികള്‍ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടര്‍ വെറുതെ കിടക്കുകയായിരുന്നെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : ‘യാത്ര പുറപ്പെടുന്നതിന് മുമ്പ് കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ സുഹൃത്തിനെ ഏൽപ്പിച്ചു ‘; മരണം മുന്നില്‍ കണ്ടായിരുന്നു ഷറഫുദ്ദീന്റെ അന്ത്യയാത്ര

‘രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു. ലായത്തില്‍ (ലായം എന്നാല്‍ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നല്‍കുന്നു. വിമാനദുരന്തത്തില്‍ മരിച്ചവന് പത്തുലക്ഷവും. ലായത്തില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തില്‍ മരിക്കുന്നവന് ഇന്‍ഷുറന്‍സും മറ്റ് നഷ്ടപരിഹാരവുമായി കോടികള്‍ ലഭിക്കും.’- കെ.എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനങ്ങള്‍

രണ്ട് ദുരന്തങ്ങള്‍, രണ്ട് തരം മരണങ്ങള്‍, രണ്ട്തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികള്‍ക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി.

‘പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പറയാന്‍ ആളില്ല’: കെ.എസ് രാധാകൃഷ്ണന്‍

രണ്ട് ദുരന്തങ്ങള്‍, രണ്ട് തരം മരണങ്ങള്‍, രണ്ട്തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികള്‍ക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി 17 പേര്‍ മരിച്ചു; 49 പേരെ കാണാതായി. എല്ലാവരും ലായത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികള്‍. അവരെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവര്‍ണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികള്‍ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടര്‍ വെറുതെ കിടന്നിരുന്നു; എങ്കിലും…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു മരണം, ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഇരുപത് കഴിഞ്ഞു. ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, ഏതാനും മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാവരും ഒരുമിച്ച് സംഭവ സ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എല്ലാവരും, ഒറ്റക്കും ഒരുമിച്ചും ദുഃഖം പ്രകടിപ്പിച്ചു; നന്ന്.

രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു. ലായത്തില്‍ (ലായം എന്നാല്‍ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നല്‍കുന്നു. വിമാനദുരന്തത്തില്‍ മരിച്ചവന് പത്തുലക്ഷവും. ലായത്തില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തില്‍ മരിക്കുന്നവന് ഇന്‍ഷുറന്‍സും മറ്റ് നഷ്ടപരിഹാരവുമായി കോടികള്‍ ലഭിക്കും.

പണത്തിന് മീതെ ഒരു പിണറായിയും പറക്കില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇതൊന്നും മനസിലാകണമെന്നില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണനാകട്ടെ സ്വപ്ന പറഞ്ഞാലേ കാര്യം മനസിലാകൂ. എന്തായാലും എല്ലാവരുടേയും ഗ്രൂപ്പ് ഫോട്ടോ മാധ്യമങ്ങളില്‍ വന്നു എന്നത് സവിശേഷതയാണ്; അവര്‍ക്ക് സന്തോഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button