KeralaLatest NewsNews

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിൽ; ജിദ്ദ വിമാനം കൊച്ചിയിലിറക്കി

കരിപ്പൂർ : കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. ഇതിനിടെ ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പുരിലേക്കുള്ള ഫ്‌ലൈ ദുബായ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും.കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിമാനത്തിൽ 174 മുതിർന്നവരും 10 കുട്ടികളുമായിരുന്നു യാത്രക്കാർ. യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ വിമാനത്തിൽ ആകെ 191 പേരാണ് ഉണ്ടായിരുന്നത്. ടേബിൾടോപ്പ് റൺവേയിൽ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റൺവേയിൽ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിൻറെ മുൻഭാഗം രണ്ടായി പിളരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button