Latest NewsKeralaNews

കരിപ്പൂരില്‍ സ്വര്‍ണവേട്ട : എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരനില്‍ നിന്ന് കാല്‍ക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട് • കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇന്നലെ വൈകുന്നേരം ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനില്‍ നിന്നും കാല്‍ക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസാണ് പിടിയിലായത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണ്ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തുമ്പോഴാണ് കസ്റ്റംസ് വലയിലായത്. ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിലാണ് കസ്റ്റംസ് ഇയാളെ പരിശോധിച്ചത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 1354 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. റയീസില്‍ നിന്ന് 638 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെടുത്തത്. വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button