KeralaLatest NewsNews

പത്തനംതിട്ടയിൽ കനത്തമഴ; പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. ജനവാസ മേഖലയായ റാന്നിയിൽ പമ്പ കരയോടു ചേർന്നാണ് ഒഴുകുന്നത്. ടൗണിൽ ഉപാസനക്കടവിൽ വെള്ളം കരയിലേക്കു കയറിത്തുടങ്ങി. ഇതുവഴിയാണ് നഗരത്തിലേക്കു വെള്ളം കയറുന്നത്. അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു, കോന്നിഭാഗത്തുനിന്ന് ഒഴുകി എത്തിയ കാട്ടാനക്കുട്ടിയുടെ ജഡം പന്തളം പാലത്തിന്റെ തണിൽ ഇടിച്ചു നിന്നിരുന്നു. മണിയാർ ബാരേജ് ഷട്ടർ കൂടുതൽ ഉയർത്തും. 10ാം തീയതി വരെ മണിയാർ ബാരേജിന്റെ ഷട്ടറുകൾ തുറന്നു തന്നെ വയ്ക്കും. ഇതുമൂലം പമ്പാ നദിയിൽ മൂന്നര മുതൽ 4 മീറ്റർവരെ വെള്ളം ഉയരും. മണിയാർ, വടശേരിക്കര, റാന്നി, പെരുന്നാട്, കോഴ‍ഞ്ചേരി, ആറന്മുള നിവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Read also: ദുരന്തമുണ്ടായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കൾ: ദുബായിൽ നിന്നും വിമാനത്തിൽ കയറിയിരുന്നു

ജില്ലാ തല, താലൂക്ക് തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ: ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0468 2322515, 9188297112. ജില്ലാ കലക്ടറേറ്റ്: 0468 2222515, താലൂക്ക് ഓഫിസുകൾ: അടൂർ: 04734 224826. കോഴഞ്ചേരി: 0468 2222221, കോന്നി: 0468 2240087, റാന്നി: 04735 227442, മല്ലപ്പള്ളി: 0469 2682293, തിരുവല്ല: 0469 2601303.

shortlink

Related Articles

Post Your Comments

Related Articles


Back to top button