KeralaLatest NewsNewsIndia

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി

അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീര്‍ വാര്യര്‍ (45) ആണ് മരിച്ചത്. ഇവിടെ ഗര്‍ഭിണിയടക്കം അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കോഴിക്കോട് ജില്ലയില്‍ വിവിധ ആശുപത്രികളിലായി മരിച്ചവരുടെ എണ്ണം 13 ആയി. മലപ്പുറത്തെ ആശുപത്രികളിലാണ് മറ്റ് ആറ് പേരുടെ മൃതദേഹങ്ങള്‍ ഉള്ളത്.

പൈ​ല​റ്റ് ക്യാ​പ്റ്റ​ന്‍ ഡി​വി സാ​ഥേ, സ​ഹ​പൈ​ല​റ്റ് ക്യാ​പ്റ്റ​ന്‍ അ​ഖി​ലേ​ഷ് എ​ന്നി​വ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ മ​രി​ച്ച​വ​ര്‍:
1. സ​ഹീ​ര്‍ സ​യ്യി​ദ്, 38, തി​രൂ​ര്‍ സ്വ​ദേ​ശി
2. മു​ഹ​മ്മ​ദ് റി​യാ​സ്, 23, പാ​ല​ക്കാ​ട് സ്വ​ദേ​ശി
3. എ​ട​പ്പാ​ള്‍ സ്വ​ദേ​ശി കെ.​വി. ലൈ​ലാ​ബി
4. നാ​ദാ​പു​രം സ്വ​ദേ​ശി മ​നാ​ല്‍ അ​ഹ​മ്മ​ദ്
5. അ​സം മു​ഹ​മ്മ​ദ് (ഒ​ന്ന​ര വ​യ​സ്) വെ​ള​ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​വ​ര്‍:
1. ഷ​റ​ഫു​ദ്ദീ​ന്‍, 35, പി​ലാ​ശ്ശേ​രി സ്വ​ദേ​ശി
2. രാ​ജീ​വ​ന്‍, 61, ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി

പൈ​ല​റ്റും, സ​ഹ​പൈ​ല​റ്റും അ​ല്ലാ​തെ കോ​ഴി​ക്കോ​ട് മിം​സി​ല്‍ മ​രി​ച്ച​വ​ര്‍:
1. ദീ​പ​ക്
2. അ​ഖി​ലേ​ഷ്
3. അ​യ​ന ര​വി​ശ​ങ്ക​ര്‍ (5) പട്ടാമ്പി

ഫ​റോ​ക്ക് ക്ര​സ​ന്‍​റ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്:
1. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി ജാ​ന​കി.

അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകള്‍ നടത്താന്‍ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ വിദേശത്ത് നിന്ന് വരുന്നവരായതിനാല്‍ ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു. 14 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നില അതീവ ഗുരുതരമാണ്.

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്ബോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.

ഇന്നലെ രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button