KeralaLatest NewsNews

കരിപ്പൂർ വിമാനാപകടത്തിൽ ചികിത്സയിലുള്ളവർക്ക് വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ട് ; ഹെൽപ് ലൈൻ വിവരങ്ങൾ

കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവർക്കായി വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരാകുന്നവർ ഈ ആശുപത്രികളുമായി ബന്ധപ്പെടുക.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.
ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മിംസിലേക്കും ഒ നെഗറ്റീവ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ ആശുപത്രിയിൽ എത്തണം. എല്ലാ ജാഗ്രതാനിർദേശങ്ങളും പാലിച്ച്, സ്വയം ആരോഗ്യം ഉറപ്പുവരുത്തിയവർ മാത്രമേ എത്താവൂ. അത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹെൽപ് ലൈൻ നമ്പറുകൾ ഇങ്ങനെ …..

Calicut Airport (Karippur) Air India Express IX-1344 Accident Helpline numbers

കൺട്രോൾ റൂം നമ്പർ (Control Room): 0483- 2719493

ഹെല്പ് ലൈൻ നമ്പർ (Helpline): 0495 – 2376901

Kozhikode Medical College – 8547616121

Baby Memorial Hospital – 9388955466, 8547754909

Mims Hospital – 9447636145, 9846338846

Maithra Hospital – 9446344326

Beach Hospital – 9846042881, 8547616019

ഇന്ന് വൈകുന്നേരം 7.50 ഓടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 ദുബായ്-കോഴിക്കോട് വിമാനം അപകടത്തിൽപ്പെട്ടത്‌. വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ജീവനക്കാരടക്കം 191 പേരുമായി ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പൈലറ്റുള്‍പ്പെടെ 17 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button