KeralaLatest NewsNews

വിമാനത്താവളത്തിൽ എത്താൻ വൈകി: അപകടത്തിൽ നിന്ന് രക്ഷപെട്ട് അഫ്സൽ

കണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തകർന്നുണ്ടായ അപകടം നാടിന് മുഴുവൻ ഞെട്ടലായിരിക്കുകയാണ്. നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. എന്നാൽ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സലിനെ ഭാഗ്യം തുണച്ചു എന്നുതന്നെ പറയാം. അപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്സലിന് തുണയായത്. ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വീസ കാലാവധി തീർന്നത് അഫ്‌സൽ അറിഞ്ഞത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായി നാട്ടിൽ വരാനിരുന്നതാണ് അഫ്‌സൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button