KeralaLatest NewsNews

കരിപ്പൂര്‍ വിമാനപകടം ; വിമാനത്തിനകത്തു കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചു, 17 മരണം, നിരവധി പേര്‍ ഗുരുധരാവസ്ഥയില്‍

കരിപ്പൂര്‍ വിമാനാപകടത്തിന്റെ വിമാനത്തിനകത്തു കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചു. ഇനി ആരും വിമാനത്തിനുള്ളിലില്ല. പൈലറ്റും സഹപൈലറ്റും അമ്മയും കുഞ്ഞുമടക്കം 17 പേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച നാലുപേര്‍ മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹപൈലറ്റ് അഖിലേഷ് കുമാറും പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരാണ് മരിച്ചത്. ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ . ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ ഒരുസ്ത്രീ മരിച്ചു. 123 യാത്രക്കാര്‍ക്കു പരുക്ക്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്.

വിമാനപകടം രണ്ടാം ലാന്‍ഡിങ് ശ്രമത്തിലെന്ന് ഡി.ജി.സി.എ. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്നും വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും ഡി.ജി.സി.എ. വിശദീകരിച്ചു. ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റണ്‍വേയിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ദുബായില്‍ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നതായിരുന്നു വിമാനം. 7.38 ഓടെയാണ് അപകടം സംഭവിച്ചത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു വിമാനം. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്റെ പിന്‍ചക്രം റണ്‍വേയില്‍ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. ഇവിടെ നിന്ന് വീണ്ടും 25 മീറ്റര്‍ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിലത്ത് തൊട്ടത്. ഈ ഘട്ടത്തില്‍ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാര്‍ക്ക് മനസിലായി. തുടര്‍ന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാല്‍ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്.

പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്നും ടിവി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു.

ഫറോക്ക് ചുങ്കം ക്രസന്റ് ആശുപത്രിയില്‍:

നിലമ്പൂര്‍ ചന്തക്കുന്ന് ചിറ്റങ്ങാടന്‍ ഷാദിയ നവല്‍ (30), മകന്‍ ആദം ഫിര്‍ദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്‌തൊട്ടി രതീഷ് (39), തിരൂര്‍ അങ്ങാടിക്കടവത്ത് ഹനീഫയുടെ മകള്‍ ഫര്‍ഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമില്‍ (6), സൈന്‍ (6), കല്‍പ്പകഞ്ചേരി കുന്നത്തേരി പറമ്പ് സജീവ് കുമാര്‍ (46)

മിംസില്‍ പ്രവേശിപ്പിച്ചവര്‍:

റിനീഷ്(32),അമീന ഷെറിന്‍ (21),ഇന്‍ഷ,ഷഹല( 21),അഹമ്മദ് (5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാര്‍, റിഹാബ്, സിയാന്‍ (14), സായ (12), ഷാഹിന (39), മൊഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്‌റീന്‍,താഹിറ(46), ബിഷാന്‍( 9), ആമിന, താജിന, മൂന്ന് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button