KeralaLatest NewsNews

ദുരന്ത കാരണം മുൻകരുതലില്ലായ്മ – കുമ്മനം രാജശേഖരൻ

തിരുവനന്തപുരം :- മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ കാരണമെന്ന്ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന ക്വാറികൾ ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും നിലനില്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മേൽമണ്ണ് മഴക്കാലത്തു ഇടിഞ്ഞു വീഴുന്നത് ഒരു പതിവ് കാഴ്ചയായി മാറി. പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതുമൂലം പശ്ചിമഘട്ടത്തിൽ കാലാവസ്ഥാവ്യതിയാനവും ദുരന്തങ്ങളും ഇനിയുംശക്തിപ്പെടുമെന്ന് ഗാഡ്ഗിൽ കമ്മറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ജനവാസകേന്ദ്രവുമായി ക്വറികൾക്കുള്ള ദൂരം 200 മീറ്റർആയിരിക്കണമെന്ന ഗ്രീൻ ട്രൈബ്യുണൽ വിധി സർക്കാർ അവഗണിച്ചു. മാത്രമല്ല 50 മീറ്റർ ദൂരമായി വെട്ടിക്കുറക്കുകയുംചെയ്തു. 350 ഇൽ പരം ക്വാറികളാണ് ഇടുക്കി ജില്ലയിൽ ഉള്ളത്.

കവളപ്പാറയിലും പൂത്തുമലയിലും കഴിഞ്ഞവർഷം ഇതേ കാരണത്താൽ ഉണ്ടായ മലയിടിച്ചിലിൽ നൂറോളം പേർമരണപ്പെട്ടു.ഇതിൽനിന്നും പാഠങ്ങളൊന്നും സർക്കാർ പഠിച്ചില്ല.

രാജമലയിൽ താമസിക്കുന്ന ജനങ്ങൾ ഏക ആശ്രയമായി കരുതിയിരുന്ന പാലത്തിന്റെ പണി 3 വർഷമായി നടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളിൽ പാലം ,റോഡ്

തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കഴിഞ്ഞവര്ഷത്തേക്കാൾ മഴ കൂടുതൽപെയ്യുമെന്ന്

അറിയാവുന്ന ഭരണകൂടം രാജമലയുടെ അടിവാരങ്ങളിൽ താമസിക്കുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളെമാറ്റിപാർപ്പിക്കേണ്ടതായിരുന്നു. വില്ലേജുതോറും മഴ മാപിനികൾ സ്ഥാപിക്കണമെന്നും മഴ കൂടുതൽ പെയ്യുന്ന സ്ഥലങ്ങളിൽസുരക്ഷാ നടപടികളും മുൻകരുതലും സ്വീകരിക്കേണ്ടതാണെന്നുമുള്ള കേ എഫ് ആർ ഐ യുടെ നിർദേശം സർക്കാർപരിഗണിച്ചില്ല.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് നല്കാത്തതുമൂലം റൺവേവിപുലമാക്കാനോ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനോ കഴിയുന്നില്ല. സ്ഥലം ലഭിക്കാത്തതുമൂലം തിരുവനന്തപുരംവിമാനത്താവളത്തിന്റെ വികസനവും സ്തംഭിച്ചു. ദുരന്തങ്ങളിൽ നിന്നും പാഠം പഠിച്ചും ജനങ്ങളുടെ താല്പര്യം കണക്കിലെടുത്തുംവിമാനത്താവളങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കണം.

കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേ മൂലമുണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ മനസിലാക്കിയതിന്റെപശ്ചാത്തലത്തിൽ പുതിയ വിമാനത്താവളത്തിനുവേണ്ടി എരുമേലിയിൽ സ്ഥലം കണ്ടെത്തിയതിൽ അപാകതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടതാണെന്ന് കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.

shortlink

Post Your Comments


Back to top button