KeralaLatest NewsNews

മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി: ഡാം തുറക്കേണ്ടത് തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കരിപ്പൂര്‍ വിമാനത്താവളത്തിൽ മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു: അറിയിപ്പുകളൊന്നും മുഖവിലയ്‌ക്കെടുത്തില്ലെന്ന് സൂചന

അതേസമയം ഡാമിൽ ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button