KeralaLatest NewsNewsIndia

കരിപ്പൂര്‍ വിമാന ദുരന്തം; പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി

പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ മോദി ട്വിറ്ററില്‍ കുറിച്ചു.

ന്യൂ ഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ മോദി ട്വിറ്ററില്‍ കുറിച്ചു.

വേണ്ട എല്ലാ സഹായ സഹകരണവുമായി അധികൃതര്‍ അപകടസ്ഥലത്തുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് കാപ്റ്റന്‍ ദീപക് വസന്ത്സാഥെ അടക്കം 19 പേരാണ് മരിച്ചത്. യാത്രക്കാരും ജീവനക്കാരുമടക്കം 173 യാത്രക്കാര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

shortlink

Post Your Comments


Back to top button