News

‘ഈ നാമം മൂന്ന് തവണ ജപിച്ചാല്‍ സഹസ്രനാമ ജപത്തിനു തുല്യം

ഹൈന്ദവ പുരാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂര്‍ത്തികളാണ് ശിവനും വിഷ്ണുവും. ദേവീദേവന്മാരെ ആരാധിക്കാനുള്ള പ്രധാനപ്പെട്ട മന്ത്രങ്ങളാണ് മൂലമന്ത്രങ്ങള്‍. പഞ്ചാക്ഷരീമന്ത്രമായ ‘ഓം നമ:ശിവായ’ ശ്രീപരമേശ്വരന്റെ മൂലമന്ത്രവും അഷ്ടാക്ഷരീമന്ത്രമായ ‘ഓം നമോ നാരായണായ ‘ ശ്രീ മഹാവിഷ്ണുവിന്റെ മൂലമന്ത്രവുമാണ്. ഈ രണ്ടു മന്ത്രത്തിലും ഏറ്റവും പ്രധാനപ്പെട്ട ഓരോ അക്ഷരമുണ്ട്. ഇതിനു ബീജാക്ഷരം എന്നു പറയും. നമ:ശ്ശിവായ മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ ‘മ’ മാറ്റിയാല്‍ ‘നശ്ശിവായ’ എന്നാകും , ‘നാശമാകട്ടെ’ എന്നാണതിന്റെ അര്‍ഥം. അതുപോലെ ‘ഓം നമോ നാരായണായ’ മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ ‘രാ’ എടുത്തുമാറ്റിയാല്‍ ‘ഓം നമോ നായണായ’ എന്നാകും, തനിക്കു മുന്നില്‍ ഒരു വഴിയുമില്ല എന്നാണതിന്റെ അര്‍ഥം.

ഓം നമോ നാരായണായ മന്ത്രത്തിന്റെ ബീജാക്ഷരമായ ‘രാ’ യും ‘ഓം നമഃശിവായ ‘ മന്ത്രത്തിന്റെ ബീജാക്ഷരമായ ‘മ ‘ യും യോജിപ്പിച്ചു ‘രാമ’ എന്ന പേരാണ് ദശരഥമഹാരാജാവിന്റെ മൂത്ത പുത്രന് വസിഷ്ഠ മഹര്‍ഷി നല്‍കിയത്. വൈഷ്ണവശക്തിയും ശൈവശക്തിയും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന നാമമാണ് രാമനാമം .വിഷ്ണുസഹസ്രനാമത്തിനു തുല്യമാണിത്, താരകമന്ത്രം എന്നും അറിയപ്പെടുന്നു

shortlink

Related Articles

Post Your Comments


Back to top button