COVID 19Latest NewsNewsIndia

കൊവിഡിനെ ചെറുക്കാന്‍ “ഭാബിജി പപ്പടം” കഴിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ”ഭാഭിജി പപ്പടം” കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയാണ് അർജുൻ റാം മേഘ്‍വാൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായി. തനിക്ക് വലിയ രീതിയിലുള്ള പ്രശ്നമില്ലെന്നും എയിംസില്‍ ചികിത്സയിലാണെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു. സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ആരോഗ്യം സൂക്ഷിക്കണമെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു. കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ കേന്ദ്രമന്ത്രി കൂടിയാണ് അർജുൻ റാം മേഘ്‍വാൾ.

 

നേരത്തെ കൊവിഡിനെ തുരത്താൻ ‘ഭാഭിജി പപ്പടം’ സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചത്. ശരീരത്തിന് ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. പപ്പടത്തെ പറ്റിയും അതിന്റെ ​ഗുണങ്ങളെ കുറിച്ചും അര്‍ജുന്‍ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button