Latest NewsKeralaNews

കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കൊച്ചി: കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ സിഐ അനീഷിനു മുന്നിലെത്തി രഹ്ന കീഴടങ്ങിയത്. തന്റെ അര്‍ധ നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരം രഹ്നയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

തന്റെ അര്‍ധ നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും ഇതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് രഹ്നയ്‌ക്കെതിരെയും വീഡിയോയ്‌ക്കെതിരെയും രംഗത്തെത്തിയത്.

കൂടാതെ വിഡിയോയ്‌ക്കെതിരെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പള്ളിനഗറില്‍ രഹ്നയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് ഹൈക്കോടതി തള്ളി . ഇതോടെ അപേക്ഷയുമായി സുപ്രീം കോടതിയിലേക്ക് പോയി.

എന്നാല്‍ ഇങ്ങനെയൊരു കേസുമായി എന്തിനാണ് വന്നതെന്നാണ് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചത്. നിങ്ങളൊരു ആക്ടിവിസ്റ്റായിരിക്കാം. പക്ഷേ ഇതെല്ലാം എന്ത് അസംബന്ധമാണ്? നിങ്ങള്‍ അശ്ലീലത പരത്തുകയാണ്. തെറ്റായ സന്ദേശമാണിത് സമൂഹത്തിനു നല്‍കുക. ഈ പ്രവൃത്തിയില്‍ പങ്കെടുപ്പിച്ചതിലൂടെ, വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് എന്തു സന്ദേശമാണു കിട്ടുന്നത്?’ എന്നു ചോദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് തള്ളിയത്.

അതേസമയം ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പുരുഷന്‍ അര്‍ധനഗ്നനായി നില്‍ക്കുമ്പോള്‍ കുഴപ്പമില്ല, സ്ത്രീ അങ്ങനെ ചെയ്താല്‍ പ്രശ്‌നമാകുന്നു. ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്‌ക്കെതിരായ കേസാണിത്. സ്ത്രീ നഗ്നത എന്തുകൊണ്ടാണ് അശ്ലീലമാകുന്നത്? അമ്മയുടെ ദേഹത്തു കുട്ടികള്‍ ചിത്രം വരയ്ക്കുന്നതു ബാല പീഡനവും ലൈംഗികതയും ആകുന്നതെങ്ങനെയെന്നും രഹ്ന ഹജിയില്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഈ കേസ് വരുമെന്നു പറഞ്ഞും കൂടിയാണ് രഹ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button