COVID 19Latest NewsIndia

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് ബാധിതർ വർധിക്കുന്നു

ചെന്നൈ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 5,03,084. ഇതില്‍ 1,47,048 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്.

തമിഴ്‌നാട്ടില്‍ പുതുതായി 5,883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 118 പേരാണ് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. 4808 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 53,481.

ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശില്‍ 10,080 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1939 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button