KeralaLatest NewsNews

ഇതാണ് എന്റെ കേരള മോഡല്‍ ; മലയാളികളുടെ ഐക്യത്തെ വാനോളം പുകഴ്ത്തി ശശി തരൂര്‍ എംപി

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ വലിയ പ്രതിസന്ധികളെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കവും കോവിഡും എല്ലാം കൊണ്ടും കേരളം പ്രതിസന്ധിയിലായിരിക്കെയാണ് മറ്റൊരു ദുരന്തവും വന്നെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി 190 യാത്രികരുമായി ദുബായി നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ കരിപ്പൂരില്‍ തകര്‍ന്നടിഞ്ഞത്. കണ്ടെയ്ന്‍മെന്റ് സോണായിട്ടും കൂടി അതി ശക്തമായമഴയെയും കോവിഡിനെയും പകവെക്കാതെ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ നാട്ടുകാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി.

വന്‍ അപകടം നടന്നിട്ടും മരണസംഖ്യ ഉയരാതെ പിടിച്ചു നിര്‍ത്താന്‍ കാരണമായത് പ്രദേശിവാസികളുടെ അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമായിരുന്നു. പൊലീസിനെയും രക്ഷാ പ്രവര്‍ത്തന സേനയെയും കാത്തു നില്‍ക്കാതെ പ്രദേശവാസികള്‍ തന്നെ അവരുടെ വാഹനങ്ങളില്‍ കഴിയുന്നത്ര പേരെയും ആശുപത്രികളിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം കൊണ്ടോട്ടിയിലെ പ്രദേശവാസികള്‍ പൂര്‍ത്തിയാക്കിയത്.

മറ്റുള്ളവരില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഈ ഒരു ഒത്തൊരുമയാണെന്നും പ്രളയ കാലത്തും മഹാമാരിക്കാലത്തും ഇപ്പോള്‍ വിമാനാപകടത്തിലും അതു കാണാന്‍ കഴിയുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചു വന്ന വാര്‍ത്ത പങ്കുവച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു അപകടം സംഭവിക്കുമ്പോള്‍, മതം / ജാതി / വര്‍ഗ്ഗം പരിഗണിക്കാതെ മനുഷ്യര്‍ സ്വയം രക്ഷിക്കാനിറങ്ങുമെന്നും ഇതാണ് തന്റെ കേരള മാതൃകയെന്നും തരൂര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button