News

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ തയ്യാറായാല്‍ വിതരണത്തിനുള‌ള പദ്ധതിയ്‌ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഇന്ത്യ. വാക്‌സിന്‍ വിതരണ സംഘത്തിന് നീതി അയോഗില്‍ ആരോഗ്യ വിഭാഗം അംഗമായ ഡോ.വി.കെ. പോള്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. എല്ലാ മന്ത്രാലയങ്ങളില്‍ നിന്നും ഉന്നത സ്ഥാപനങ്ങളില്‍ നിന്നുമുള‌ള ഉന്നതര്‍ സംഘത്തിലുണ്ടാകും. എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീര് ഗുലേരിയ,വിദേശകാര്യ മന്ത്രാലയം, ബയോ ടെക്‌നോളജി, വിവരസാങ്കേതിക വിദ്യ വിഭാഗം പ്രതിനിധികള്‍, ആരോഗ്യ വിഭാഗം ഡയറക്‌ടര്‍ ജനറല്‍, എയ്‌ഡ്സ് റിസര്‍ച്ച്‌ ഇന്‍സ്‌റ്റി‌റ്റ്യൂട്ട്, മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുള്ളത്.

വാക്‌സിനുകളെ തിരിച്ചറിയാനും അവ വാങ്ങുവാനും വാക്‌സിന്‍ വാങ്ങുവാനുള‌ള ധനസഹായം മുതല്‍ വാക്‌സിന്റെ ഫലപ്രദമായ വിതരണം വരെ ഈ സംഘത്തിന്റെ ചുമതല ആയിരിക്കും. വിതരണത്തിന് വേണ്ട വാക്‌സിനുകള്‍ സംഘം തീരുമാനിക്കും. ഇവ വാങ്ങുവാന്‍ വേണ്ട ധനസഹായം ഉറപ്പാക്കും. ആര്‍ക്കെല്ലാം നല്‍കണം എന്നുള‌ള മുന്‍ഗണ തീരുമാനിക്കും. വാക്‌സിനുകള്‍ കണ്ടെത്തിയില്ലെങ്കില്‍ കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക്,സാമൂഹിക അകലം, ജനജീവിതത്തിലേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എന്നിവ കര്‍ശനമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button