KeralaLatest NewsNews

മുല്ലപ്പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു : കേരളം ആശങ്കയില്‍

ഇടുക്കിന്മ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവില്‍ 135.65 അടിയായി ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തായറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം അറിയിച്ചു. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

read also : കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍ : വരും ദിവസങ്ങളിലും കനത്ത മഴ

ജലനിരപ്പ് 136 അടി എത്തിയാല്‍ സ്പില്‍വേ തുറക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും. അതേസമയം, കേരളത്തില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ കഴിഞ്ഞ് മഴയുടെ ശക്തി കുറയാനാനാണ് സാധ്യത. എന്നാല്‍, കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ബുധനാഴ്ച്ച ശേഷവും കേരളത്തില്‍ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button