KeralaLatest NewsNews

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 17 മുതലാണ് പ്രവേശനം. ഒരു സമയം അഞ്ച് പേർക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകുക.രാവിലെ ആറിന് മുൻപും വെെകീട്ട് ആറരയ്ക്കും 7.30നും ഇടയിലും പ്രവേശനാനുമതി നൽകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. എന്നാൽ ശബരിമലയിൽ ചിങ്ങമാസ പൂജക്കായി ഭക്തർക്ക് പ്രവേശനമില്ല.

പത്ത് വയസിൽ താഴെ ഉള്ളവർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. അഞ്ച് മാസത്തിന് ശേഷമാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത്.

മാസ്കും സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദേശത്തിലുണ്ട്. നേരത്തെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനും തീരുമാനിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button