KeralaLatest NewsNews

ആനയെ പടക്കം വച്ച് കൊന്നകേസിലെ പ്രതിയ്ക്ക് ജാമ്യം : പ്രതിയ്ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍

പാലക്കാട്‌ • മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ആനയെ പടക്കം വച്ചു കൊന്ന കേസിൽ മൂന്നാം പ്രതി വിത്സൺ ജോസഫിന് ജാമ്യം. പ്രതിക്കുവേണ്ടി അഡ്വ. ആളൂർ ഹാജരായി.

പൈനാപ്പിളില്‍ നിറച്ച സ്ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സ്ഫോടനത്തില്‍ വായ തകര്‍ന്ന ആന ഭക്ഷണം കഴിക്കാനാവാതെ മരണപ്പെടുകയായിരുന്നു. ആന ഗര്‍ഭിണിയായിരുന്നുവെന്ന് പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

ഒന്നും രണ്ടും പ്രതികളായ അമ്പലപ്പാറ സ്വദേശികളായ അബ്ദുള്‍ കരീം, റിയാസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പടക്കം വച്ചത്. അറസ്റ്റിലായ വില്‍സണ്‍ ഇവരുടെ സഹായിയാണ്.

മലയാളി സമൂഹത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസിലും ജിഷാ കൊലക്കേസിലും പ്രതികള്‍ക്കായി ഹാജരായത് ആളൂരായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും ജോളിക്കും വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button