Latest NewsNewsInternational

സൗദിയ്ക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ സഖ്യസേന തകര്‍ത്തു : ഹൂതികള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സൗദി

റിയാദ് : സൗദിയ്ക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ സഖ്യസേന തകര്‍ത്തു . സൗദി അറേബ്യക്ക് നേരെ ഹൂതി മലീഷ്യ തീവ്രവാദികളാണ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടത്. സൗദിയ്ക്കു നേരെ വന്ന മിസൈലുകളും ഡ്രോണുകളും സഖ്യസേന തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Read Also : ലോകത്തെ എല്ലാ മുസ്ലിങ്ങളേയും ഒറ്റുകൊടുത്തു… ചരിത്രം പൊറുക്കില്ല… ഇസ്രായേലും യുഎഇയും തമ്മില്‍ ചരിത്രപരമായ നയതന്ത്രകരാറില്‍ ഏര്‍പ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി

വ്യാഴാഴ്ച രാവിലെ ഡ്രോണും വൈകുന്നേരം ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തതായാണ് കേണല്‍ തുര്‍ക്കി അല്‍ മാലികി വിശദീകരിച്ചത്.ഡ്രോണ്‍ വിമാനവും രണ്ട് മിസൈലുകളും അസിര്‍ മേഖലയിലെ ഖാമിസ് മുഷൈത് നഗരത്തില്‍ സിവിലിയന്മാരെയും വസ്തുക്കളെയും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കേണല്‍ അല്‍ മാലികി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button