KeralaLatest NewsNews

മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവിൽ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുന്നു; ഇതൊക്കെ തുറന്നു പറഞ്ഞാലോ അവൻ വർഗീയ വാദിയും;  ഇങ്ങനെയുള്ള രാജ്യങ്ങളെ ആണത്രേ ജനാധിപത്യ രാജ്യം എന്ന് വിളിക്കുക ! ജിതന്‍ ജേക്കബ് എഴുതുന്നു

മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവിൽ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുകയാണെന്ന് ജിതിന്‍ ജേക്കബ്. ഭൂരിപക്ഷ വിഭാഗത്തിൽ 1% വർഗീയമായി ചിന്തിക്കുന്നവർ ആണെങ്കിൽ മറുവിഭാഗത്തിൽ 1% പോലും മതേതര ചിന്ത ഉള്ളവരല്ലെന്നും ജിതിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും, അവഹേളിക്കുകയും ചെയ്യും, അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. പക്ഷെ മറുഭാഗത്തെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണം, മറ്റു മതസ്ഥർ കൂടി കൂടി അത് പിന്തുടരുകയും വേണം. അതാണത്രേ മതേതരത്വം. ഭൂരിപക്ഷ ജനത നികുതി അടയ്ക്കും, പക്ഷെ അതിന്റെ ഗുണഫലം അനുഭവിക്കുന്നതോ അവരല്ല താനും. രണ്ടാമത്തെ കൂട്ടരിൽ നല്ലൊരു പങ്കും നികുതിയും അടയ്ക്കില്ല, സ്വർണക്കടത്തും, ഹവാലയും പിന്നെ പൊതുമുതൽ നശിപ്പും.ഭൂരിപക്ഷ വിഭാഗം ജനാധിപത്യപരമായി വോട്ട് ചെയ്യും, ബാക്കിയുള്ളവർ മതം നോക്കിയും. ഇതൊക്കെ ആരെങ്കിലും തുറന്നു പറഞ്ഞാല്‍ അവരെ വര്‍ഗീയവാദിയാക്കുമെന്നും ജിതിന്‍ പറയുന്നു.

ജിതിന്‍ ജേക്കബിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ചില ഉട്ടോപ്യൻ ചിന്തകൾ

മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവിൽ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുന്നു.

ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും, അവഹേളിക്കുകയും ചെയ്യും, അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. പക്ഷെ മറുഭാഗത്തെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണം, മറ്റു മതസ്ഥർ കൂടി കൂടി അത് പിന്തുടരുകയും വേണം. അതാണത്രേ മതേതരത്വം.

ഭൂരിപക്ഷ ജനത നികുതി അടയ്ക്കും, പക്ഷെ അതിന്റെ ഗുണഫലം അനുഭവിക്കുന്നതോ അവരല്ല താനും. രണ്ടാമത്തെ കൂട്ടരിൽ നല്ലൊരു പങ്കും നികുതിയും അടയ്ക്കില്ല, സ്വർണക്കടത്തും, ഹവാലയും പിന്നെ പൊതുമുതൽ നശിപ്പും.

ഭൂരിപക്ഷ വിഭാഗം ജനാധിപത്യപരമായി വോട്ട് ചെയ്യും, ബാക്കിയുള്ളവർ മതം നോക്കിയും.

ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷ വിഭാഗത്തെ വിളിക്കുന്നത് വർഗീയ വാദികൾ, ഫാസിസ്റ്റുകൾ, അസഹിഷ്ണുതക്കാർ എന്നൊക്കെയാണ്. മറുവിഭാഗത്തെ അവർ സ്വയം വിളിക്കുന്നതും, വിലകൂടിയ ഈന്തപ്പഴം കൊടുത്ത് വിലക്കെടുത്തിരിക്കുന്ന നപുംസകങ്ങളെകൊണ്ട് വിളിപ്പിക്കുന്നതും സമാധാനക്കാർ, മതേതരക്കാർ എന്നൊക്കെയാണ്.

ഭൂരിപക്ഷ വിഭാഗത്തിൽ 1% വർഗീയമായി ചിന്തിക്കുന്നവർ ആണെങ്കിൽ മറുവിഭാഗത്തിൽ 1% പോലും മതേതര ചിന്ത ഉള്ളവരല്ല.

ഇതൊക്കെ തുറന്നു പറഞ്ഞാലോ അവൻ വർഗീയ വാദിയും.

ഇങ്ങനെയുള്ള രാജ്യങ്ങളെ ആണത്രേ ജനാധിപത്യ രാജ്യം എന്ന് വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button