COVID 19KeralaNattuvarthaLatest NewsNews

പി എസ് സി പരീക്ഷ ഒക്‌ടോബർ മുതൽ, പരീക്ഷകളുടെ വിവരങ്ങൾ ഇങ്ങനെ..

വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒക്‌ടോബർ മുതൽ എഴുത്ത് പരീക്ഷകൾ നടത്താൻ പി.എസ് സി. തയ്യാറെടുക്കുന്നു. ലോക്ക് ഡൗണിൽ മുങ്ങിപ്പോയ പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും ശരവേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം.
ഹൈ സ്കൂൾ അസിസ്റ്റന്റ്
ലോവർ ഡിവിഷൻ ക്ലാർക്ക്
ലാസ്റ്റ് ഗ്രേഡ് സെർവന്റ്
സെക്രെട്ടറിയേറ്റ്‌ അസിസ്റ്റന്റ് എന്നിവ ഉൾപ്പടെ 300 തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് നടപടിയെടുക്കും.യാത്ര ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന വിധമാകും പരീക്ഷകൾ ക്രമീകരിക്കുക.പരീക്ഷാ ഹാളിലെ കാര്യങ്ങളും മറ്റു തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമായി കൂടി ആലോചിച്ച് നടത്തും.നടന്നു കഴിഞ്ഞ പരീക്ഷകളുടെ മെയിൻ,സപ്പ്ളിമെന്ററി,ലിസ്റ്റുകൾ സമാഹരിച്ച് സമയബന്ധിതമായി പ്രസിദ്ധികരിക്കും.എൽ.ഡി ക്ലാർക്ക് തസ്തികകളിലേക്ക് 17 ലക്ഷം,ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് 7 ലക്ഷവും അപേക്ഷകരുണ്ട്.

ലോക്ക് ഡൗണിൽ പി.എസ്.സി ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും,നിരവധി പട്ടികകൾ ഇക്കാലയളവിൽ പ്രസിദ്ധികരിക്കുകയും കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button