COVID 19Latest NewsNewsIndia

കോ​വി​ഡ്: മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: കോവിഡ് ബാധിച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ താ​ര​വും ഡ​ല്‍​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന്‍ ഗു​രു​ത​ര​വ​സ്ഥ​യിലാണെന്ന് റിപ്പോർട്ട്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ചൗ​ഹാ​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ ലക്‌നൗവിലെ സ​ഞ്ജ​യ് ഗാ​ന്ധി പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വ​ഷ​ളാ​യ​തോ​ടെ ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയായിരുന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മു​തി​ര്‍​ന്ന ഡി​ഡി​സി​എ പ്ര​തി​നി​ധി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button