News

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് ആന്‍റിജന്‍ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്‍റിജന്‍ ഫലം നെഗറ്റീവ്. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ , മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ആന്റിജന്‍ പരിശോധനാ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. മറ്റു മന്ത്രിമാര്‍ക്കും പരിശോധന നടത്തും.

കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും എത്തിയിരുന്നു. നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button