News

തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പിൻവലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. എല്ലാ കടകളും തുറക്കാം. രാവിലെ ഏഴ് മണി മുതൽ ഏഴ് മണി വരെയാണ് തുറക്കാൻ അനുമതി. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും സലൂണുകൾ, ബ്യൂട്ടി പര്‍ലറുകൾ എന്നിവയും തുറക്കാൻ അനുമതിയുണ്ട്. റസ്റ്റോറന്റുകൾ 9 വരെ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ പാഴ്‌സൽ സർവീസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കുകയുള്ളു. ഹോട്ടലുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും കോൺഫറൻസ്‌ ഹോളുകൾ പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. ചന്തകളും മീൻ മാർക്കറ്റുകളും കർശന നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ തുറക്കാൻ അനുമതിയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button