News

ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി: പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നവര്‍ക്ക് വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാപ്പകല്‍ അധ്വാനിച്ച്‌ പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഇടം നേടിയ നൂറുകണക്കിന് യുവതീ യുവാക്കള്‍ നിയമനം കിട്ടാതെ അലയുന്ന സമയത്താണ് ഇത് നടക്കുന്നതെന്നും ചെന്നിത്തല പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സര്‍ക്കാര്‍ ജോലി ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നവര്‍ക്ക് വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. രാപ്പകല്‍ അധ്വാനിച്ച്‌ പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഇടം നേടിയ നൂറുകണക്കിന് യുവതീ യുവാക്കള്‍ നിയമനം കിട്ടാതെ അലയുന്ന സമയത്താണ് ഇത് നടക്കുന്നത്.

കോപ്പിയടി വിവാദത്തില്‍ തുടങ്ങി പിന്‍വാതില്‍ നിയമനവും വന്‍ തുക മുടക്കി കണ്‍സള്‍ട്ടന്‍സി വഴിയുള്ള നിയമനവും എല്ലാം കടന്നു ഇപ്പോള്‍ മുദ്രപത്രത്തില്‍ എഴുതി കൊടുത്തു പൈസ വാങ്ങി നിയമനം നടത്തി കൊടുക്കുന്നത് ഭരണകക്ഷിയിലെ തന്നെ പ്രമുഖ നേതാക്കളാണ്. സംവരണം ഉള്‍പ്പടെയുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു നടത്തുന്ന ഈ കൈവിട്ട കളി സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ യുവാക്കള്‍ അതിനു മറുപടി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button