KeralaLatest NewsNews

സ്വപ്‌നാ സുരേഷ് പല ഉന്നതരുടേയും ബിനാമി : സ്വപ്നയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പല ഉന്നതരേയും കുടുക്കുമെന്ന് ഭയം : ബാങ്ക് ലോക്കര്‍ എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ കൂടി പേരില്‍

തിരുവനന്തപുരം : സ്വപ്നാ സുരേഷ് പല ഉന്നതരുടേയും ബിനാമി , സ്വപ്നയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പല ഉന്നതരേയും കുടുക്കുമെന്ന് ഭയം . 2018 ല്‍ സ്വപ്ന ബാങ്ക് ലോക്കര്‍ ആരംഭിച്ചിരിക്കുന്നത് എം. ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ കൂടി പേരിലാണെന്നാണ് ഏറെ നിര്‍ണായക വിവരം പുറത്തുവന്നിരിക്കുന്നത്. ഹവാല ഇടപാടില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമിയാണു താനെന്നും സ്വപ്ന മൊഴി നല്‍കി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വപ്നയിലൂടെ സ്വര്‍ണം ഇടപാടില്‍ പണം മുടക്കിയിട്ടുണ്ടെന്നാണു വിവരം.

read also : ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി … എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ എന്ന കുതന്ത്രം മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍

ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തും ബിനാമി ഇടപാടുകളുമുള്ളതായി സ്വപ്ന വെളിപ്പെടുത്തി. ഇതോടെയാണ് സ്വര്‍ണ്ണ കടത്തിന് പിന്നിലെ അഴിമതി മറനീക്കി പുറത്തു വരുന്നത്. കസ്റ്റംസ് പ്രതിചേര്‍ത്ത എല്ലാവരും ഇ.ഡിയുടെ പ്രതിപ്പട്ടികയിലുണ്ടാകും.
പലരുടെയും പേരുകളും സ്വപ്ന തുറന്നുപറഞ്ഞു.

സ്വപ്ന സുരേഷിന്റെ തലസ്ഥാനത്തെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപയാണെന്നാണ് സൂചന. 2018 നവംബറിലാണ് സ്വപ്ന ബാങ്ക് ലോക്കര്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ കൂടി പേരിലായിരുന്നു ലോക്കര്‍.

വേണുഗോപാല്‍ അയ്യരുടെ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്വപ്നയുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ലോക്കര്‍ തുടങ്ങാനായി ശിവശങ്കറാണ് വേണുഗോപാലിനെ സ്വപ്നയ്ക്കു പരിചയപ്പെടുത്തിയത്. താക്കോല്‍ സൂക്ഷിച്ചിരുന്നത് അയ്യരാണ്. അയ്യര്‍ക്ക് ഐടി മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ പരിശോധിക്കാന്‍ ശിവശങ്കര്‍ അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button