Latest NewsNewsCareerTechnology

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങൾ ഇനി എളുപ്പത്തിൽ അറിയാം : പുതിയ ആപ്പുമായി ഗൂഗിൾ

ന്യൂ ഡൽഹി : തൊഴിലവസരങ്ങൾ എളുപ്പത്തിൽ അറിയാൻ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ആപ്പുമായി ഗൂഗിൾ. കോര്‍മോ ജോബ്സ് (Kormo Jobs) എന്ന ആപ്ലിക്കേഷനാണ് ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് സമാനമായ വിപണികളിലാണ് ഗൂഗിള്‍ ഈ ആപ്പ് പരിചയപ്പെടുത്തുന്നത്.

പുതിയ കാലത്തിനിണങ്ങിയ കഴിവുകളുള്ള ജോലിക്കാരെയാണ് കമ്പനികള്‍ അന്വേഷിക്കുന്നത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലുള്ള കഴിവുകളുള്ള തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും പരസ്പരം കണ്ടെത്താനുള്ള ഒരു വേദിയാണ് കോര്‍മോ ജോബ്സ് എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button