COVID 19Latest NewsKeralaNews

ഓണത്തിന് തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കർമ്മ പദ്ധതിയുമായി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര • ഓണനാളുകളിൽ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ്-19 പ്രോട്ടോകാൾ പാലിച്ചുകൊണ്ട് തിരക്ക് മാനേജ് ചെയ്യുന്നതിനുമായി എല്ലാ പോലീസ് സ്റ്റേഷൻ ലെവലിലും ട്രാഫിക് റെ​ഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു.

ട്രാഫിക് റെ​ഗുലേറ്ററി കമ്മിറ്റി യോ​ഗത്തിൽ എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്മാർ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോ​ഗസ്ഥർ, പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ഉദ്യോ​ഗസ്ഥർ, വ്യാപാരികൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ മീറ്റിം​ഗിൽ ഓണ നാളുകളിൽ ട്രാഫിക് പാർക്കിം​ഗുകളെ നിശ്ചയിക്കുകയും കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ട് തിരക്കൊഴിവാക്കി വ്യാപാര സ്ഥാപനങ്ങളിലും പ്രധാന കവലകളിലും വരുത്തേണ്ടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും തീരുമാനമെടുക്കുകയും അത് നടപ്പിലാക്കുവാനും ധാരണയായി.

ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ് മുൻകൈ എടുത്താണ് റൂറൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഇത്തരം യോ​ഗം വിളിച്ച് ചേർത്തത്. ഓണനാളുകളിൽ കോവിഡ് വ്യാപന സാദ്ധ്യത മുന്നിൽകണ്ട് കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button