COVID 19Latest NewsNewsIndia

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി : ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക് വളരെ കുറവാണ്.1.87 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്. 1500ഓളം കോവിഡ് പരിശോധനാ ലാബുകളാണ് രാജ്യത്തുള്ളത്. അത് തന്നെ മികച്ചനേട്ടമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പത്ത് ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഈ നേട്ടം നാഴികക്കല്ലാണ്”. ഇതുവരെ 3.4 കോടി ടെസ്റ്റുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 29,75,701 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,222,577 പേര്‍ രോഗമുക്തി നേടി. 6,97,330 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 55,794 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button