KeralaLatest NewsNews

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമോ? വാട്സ്ആപ്പ് സന്ദേശങ്ങളുടെ വാസ്തവം വെളിപ്പെടുത്തി കേരള പോലീസ്

തിരുവനന്തപുരം • അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പരിരക്ഷ ലഭിക്കില്ല എന്നതരത്തില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത്. ഒടുവില്‍ ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .വാഹനം കൃത്യമായി സര്‍വീസ് ചെയ്‌തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി.

കേരള പോലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമോ?

വാട്സ്ആപ്പ് സന്ദേശങ്ങളുടെ വാസ്തവം എന്താണ്?

അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പരിരക്ഷ ലഭിക്കില്ലേ. സാമൂഹിക മാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത്.

എന്താണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം. …

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .വാഹനം കൃത്യമായി സര്‍വീസ് ചെയ്‌തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ്

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button