Latest NewsNewsTechnology

റെഡ്മി 9 സീരിസിലെ പുതിയ ഫോൺ ഓഗസ്റ്റ് 27ന് ഇന്ത്യൻ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി : സവിശേഷതകൾ

റെഡ്മി 9 സീരിസിലെ പുതിയ ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി. റെഡ്മി 9 എന്ന മോഡൽ ഫോൺ ഓഗസ്റ്റ് 27ന് ഇന്ത്യയിൽ അവതരിപ്പിക്കും. കൂടുതല്‍ റാമും കൂടുതല്‍ സ്റ്റോറേജുമുള്ള ഫോൺ ആയിരിക്കുമെന്ന് ഷവോമി സൂചന നൽകിയിട്ടുണ്ട്,

REDMI 9

13 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് , 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ പിൻ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആര്‍ ബ്ലാസ്റ്റര്‍, 3.5 എംഎം ഓഡിയോ ജാക്ക്, 5,000 എംഎഎച്ച് ബാറ്ററി എന്നിവ ഷവോമി റെഡ്മി 9 ന്റെ ഇന്ത്യ യൂണിറ്റില്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11ലായിരിക്കും ഫോൺ പ്രവർത്തിക്കുക. വില സമ്പന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button