KeralaLatest NewsIndia

പാലത്തായി പീഡനം: പെണ്‍കുട്ടിയുടെ മൊഴി കള്ളമെന്നും , പ്രതിയുടെ ജാമ്യം റദ്ദാക്കരുതെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍, കേ​സ് വി​ധി പ​റ​യാ​ന്‍ മാ​റ്റി

കേ​സ് മൊ​ത്തം കെ​ട്ടി​ച്ച​മ​ച്ച​താ​ണ് എ​ന്ന നി​ല​പാ​ടാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്.

കണ്ണൂര്‍: ബി.ജെ.പി നേതാവായ അദ്ധ്യാപകന്‍ പ്രതിയായ പാലത്തായി പീഡന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ച് പൊലീസ് ഹൈക്കോടതിയില്‍. മാത്രമല്ല, ഇരയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും ക്രൈം ബ്രാഞ്ച് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് വീണ്ടും രംഗത്തുവന്നത്.

അതേസമയം, അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. നേ​ര​ത്തേ ലോ​ക്ക​ൽ പൊ​ലീ​സ് ചു​മ​ത്തി​യ പോ​ക്സോ വ​കു​പ്പ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ്​ പ്ര​തി​ക്ക്​ ജാ​മ്യം ല​ഭി​ച്ച​ത്. കേ​സ് മൊ​ത്തം കെ​ട്ടി​ച്ച​മ​ച്ച​താ​ണ് എ​ന്ന നി​ല​പാ​ടാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്.

റഷ്യയുടെ വാക്ക് വെറും വാക്കല്ല; ഒരു നഗരത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സര്‍ ബോംബ; ഭീകരമായ ദൃശ്യങ്ങള്‍

പെ​ണ്‍​കു​ട്ടി പ​ല​തും സ​ങ്ക​ല്‍​പി​ച്ച്‌ പ​റ​യു​ന്ന സ്വ​ഭാ​വ​ക്കാ​രി​യാ​ണെ​ന്നും പീ​ഡ​ന പ​രാ​തി​യി​ലെ കാ​ര്യ​ങ്ങ​ള്‍ ഭാ​വ​ന മാ​ത്ര​മാ​ണെ​ന്നു​മാ​ണ്​ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഐ.​ജി എ​സ്. ശ്രീ​ജി​ത്തിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തിന്റെ റി​പ്പോ​ര്‍​ട്ട്. അന്വേഷണത്തിൽ പലതും കണ്ടെത്താനായതുമില്ല.ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഇ​ര​യു​ടെ വാ​ദം ത​ള്ളി​യ സ്‌​പെ​ഷ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ സു​മ​ന്‍ ച​ക്ര​വ​ര്‍ത്തി, പ്ര​തി ജാ​മ്യ​ത്തി​ന് അ​ര്‍ഹ​നാ​ണെ​ന്ന വാ​ദ​വു​മാ​യി മ​റു​ഭാ​ഗം ചേ​രു​ക​യും ചെ​യ്തു.

കേ​സ് വി​ധി പ​റ​യാ​ന്‍ മാ​റ്റി. 83ാം ദി​വ​സം ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച കേ​സി​ല്‍ 90ാം ദി​വ​സം ത​ല​ശ്ശേ​രി പോ​ക്‌​സോ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത് കോ​ട​തി​ക​ള്‍ക്കി​ട​യി​ല്‍ പു​ല​ര്‍ത്തേ​ണ്ട മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​ര​യു​ടെ മാ​താ​വി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ ​വാ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button