Latest NewsNewsKuwaitGulf

മദ്യം കടത്താൻ ശ്രമം : പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി : മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രവാസികൾ പിടിയിൽ. കുവൈറ്റിൽ അബുഹാലിഫയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെയാണ് പിടികൂടിയത്. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതും ഒരാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു, ഇയാളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. പ്രാദേശികമായി നിര്‍മിച്ച 76 കുപ്പി മദ്യം വാഹനത്തിൽ നിന്നും കണ്ടെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് മതര്‍ ഉത്തരവിട്ടു. പിഴ ഈടാക്കിയ ശേഷം ഇവരെ നാടുകടത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button