Latest NewsNewsIndia

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന; ശക്തമായി ചെറുക്കാൻ സേനയ്ക്ക് നിർദേശം നൽകി ഇന്ത്യ

ന്യൂഡൽഹി : ചൈനീസ് കടന്നു കയറ്റ ശ്രമത്തെ ശക്തമായി ചെറുക്കാൻ ഇന്ത്യൻ സേനയ്ക്ക് നിർദേശം നൽകി ഇന്ത്യ. ശനി, ഞായർ ദിവസങ്ങളിലായി ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ ഇന്ത്യയുടെ കുന്നുകൾ പിടിച്ചെടുക്കാൻ ചൈനീസ് സൈന്യം നീക്കം നടത്തിയിരുന്നു എന്നാൽ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ സൈനികർ ഈ കുന്നുകളിൽ നിലയുറപ്പി ച്ചിരിക്കുകയാണ്.

പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ ചർച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. ഇവിടെ ചൈന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തിനായി പലപ്പോഴും അവകാശം ഉന്നയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ സ്പെഷൽ ഓപ്പറേഷൻസ് യൂണിറ്റും സിഖ് ലൈറ്റ് ഇൻഫൻട്രി യൂണിറ്റുമാണ് ഇവിടെ നിലയുറപ്പിച്ചത്.

അതിനിടെ, ഇന്ത്യ യഥാർഥ നിയന്ത്രണരേഖ ലംഘിച്ചുവെന്നു ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻ യിങ് പറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയെന്നു കരസേനാ വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞതിനു മറുപടിയായാണ് ആരോപണം. ചൈനയുടെ നീക്കം മു‍ൻധാരണകളുടെ ലംഘനമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അതേസമയം, 6 പുതിയ ആർട്ടിലറി റോക്കറ്റ് വിക്ഷേപണ റജിമെന്റുകൾ കൂടി ഇവിടെ സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button