KeralaLatest NewsNews

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എല്ലാ ജനപ്രതിനിധികളും തിരിച്ചെത്തണമെന്ന മുന്നറിയിപ്പുമായി ജോസ്.കെ.മാണി

കോട്ടയം : രണ്ടില ചിഹ്നം ലഭിച്ചതിനെ തുടർന്ന് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേഗത കൂട്ടി ജോസ് കെ മാണി.  ഇതിനായി പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ ഉടന്‍ വിളിച്ച് ചേര്‍ക്കും. പാര്‍ട്ടി അധികാര തര്‍ക്കത്തില്‍ നിര്‍ണായക വിജയം നേടിയതോടെ പി.ജെ ജോസഫിനൊപ്പം പോയവരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ജോസ്. കെ.മാണി പയറ്റുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരം രണ്ടില ചിഹ്നവും കേരളാ കോണ്‍ഗ്രസ് ( എം) എന്ന പാര്‍ട്ടി പേരും തുടര്‍ന്നുപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് സാധിക്കും. ഇതിന്റെ ഭാഗമായി രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എല്ലാ ജനപ്രതിനിധികളും തിരിച്ചെത്തണമെന്ന് ജോസ്. കെ. മാണി വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. മടങ്ങിയെത്താത്തവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജില്ലാ നേതൃയോഗങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.

എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങാനുള്ള നീക്കങ്ങളാണ് പി.ജെ. ജോസഫ് നടത്തുന്നത്. ജോസ്.കെ. മാണി തിരികെ യുഡിഎഫിലേക്ക് വരാതിരിക്കാന്‍ കടുത്ത സമ്മര്‍ദം തുടരുകയാണ് ജോസഫ് പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button