Latest NewsNewsGulfOman

ഒമാന്‍ കറന്‍സിയോട് അനാദരവ് : യുവതിയെ അറസ്റ്റ് ചെയ്തു

മസ്‌ക്കറ്റ് : ഒമാന്‍ കറന്‍സിയോട് അനാദരവ് കാട്ടിയ യുവതി അറസ്റ്റിൽ. സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ അനാദരവ് കാണിക്കുകയും അപമാനിക്കുകയും ചെയ്ത അറബ് വനിതയെ ആണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്നു പ്രസ്താവനയിൽ പറയുന്നു. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളോ പിടിയിലായ വ്യക്തിയുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Also read : വന്ദേ ഭാരത് മിഷനു കീഴില്‍ 15 ലക്ഷത്തിലധികം പേര്‍ സ്വദേശത്തേക്ക് മടങ്ങിയെത്തി : ഹര്‍ദീപ് സിംഗ് പുരി

അറബ് വനിത ഒമാന്റെ ദേശീയ കറന്‍സിയോട് അനാദരവ് കാണിക്കുകയും അതിനെ പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും, ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button