Latest NewsNews

കോവിഡ് രോഗി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവം: പെൺകുട്ടിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയായ പെൺകുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾക്കായി ഇരയുടെ വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനക്കയച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കാൻ പൊലീസ് തീരുമാനിച്ചത്.

ശാസ്ത്രീയ പരിശോധനകൾ നടത്തി കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. അതേസമയം സംഭവത്തിൽ ജില്ലാ കലക്ടർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി പത്തനംതിട്ട ഡിഎംഒ ഡോ. ഷീജ എ.എൽ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴി പെൺകുട്ടിയെ പ്രതിയായ നൗഫൽ പീഡനത്തിന് ഇരയാക്കിയത്. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫല്‍.

shortlink

Post Your Comments


Back to top button