Latest NewsIndia

ഇന്ത്യ ചൈന സംഘർഷത്തിനിടെ കുത്തിത്തിരുപ്പുമായി പാകിസ്ഥാൻ ,ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് നുഴഞ്ഞു കയറ്റാൻ ശ്രമം

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ 400 ലേ​റെ ഭീ​ക​ര​രെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് പാ​ക് ശ്ര​മ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഭീ​ക​ര​രെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ പാ​കി​സ്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഈ ​നീ​ക്കം. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ 400 ലേ​റെ ഭീ​ക​ര​രെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് പാ​ക് ശ്ര​മ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നി​ല​വി​ല്‍ ഭീ​ക​ര​ര്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സം​ഘ​ങ്ങ​ളാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ക്കാ​ന്‍ ഇ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പാ​ക് സൈ​ന്യ​ത്തി​ന് നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. അതേസമയം കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് സെ​ക്ട​റി​ലെ ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉണ്ട് .

പ്രശസ്ത നടനും ഹാസ്യ താരവുമായ ജയപ്രകാശ് റെഡ്ഢി അന്തരിച്ചു, ഞെട്ടലോടെ സിനിമാ ലോകം

മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ നി​ല​കൊ​ള്ളു​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യാ​ണ് വി​വ​രം. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​തു​സം​ബ​ന്ധി​ച്ച ഔദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button